Latest News

കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധം ബിജെപിയുടെ വളര്‍ച്ചക്ക് ഇന്ധനമായി: രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധം ബിജെപിയുടെ വളര്‍ച്ചക്ക് ഇന്ധനമായി: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റുകളുടെയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ബിജെപിയെ ഇന്ത്യയില്‍ അധികാരത്തിലേറ്റിയതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല.

കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ്, ആര്‍എസ്എസ് അന്തര്‍ധാര ശക്തമായിരുന്നു. 77ലും 89ലും രൂപീകരിക്കപ്പെട്ട രണ്ടു കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകളുടെ പിന്നിലെ ചാലക ശക്തിയും ഈ അന്തര്‍ധാര തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ശ്രീകുമാര്‍ മനയില്‍ രചിച്ച പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'ചരിത്രപരമായ മണ്ടത്തരങ്ങള്‍ കമ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും ഹിന്ദുത്വക്ക് വഴിവെട്ടിയതെങ്ങിനെ' എന്ന പുസ്തകം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമതി അംഗം ചെറിയാന്‍ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു പുസ്തകം പരിചയപ്പെടുത്തി. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ പഴകുളം മധു അധ്യക്ഷനായിരുന്നു.

Next Story

RELATED STORIES

Share it