Latest News

പൂര്‍ണമായ അണ്‍ലോക്ക് ഡിസംബറോടെ; ആരോഗ്യമന്ത്രാലയം

ജൂലൈ മുതല്‍ പ്രതിദിനം ഒരു കോടി വാക്‌സിന്‍ നല്‍കാനാണ് ശ്രമം

പൂര്‍ണമായ അണ്‍ലോക്ക് ഡിസംബറോടെ; ആരോഗ്യമന്ത്രാലയം
X

ന്യൂഡല്‍ഹി: രാജ്യത്ത് പൂര്‍ണമായ അണ്‍ലോക്ക് ഡിസംോടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് ആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായിട്ടാണ് പിന്‍വലിക്കുക. വാക്‌സിന്‍ രണ്ട് ഡോസ് തന്നെ തുടരുമെന്നും, ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിൊ നിലവിലെ പ്രതിസന്ധി മറികടസാധാരണ ജീവതം ന്ന് ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മെയ് 10 ന് ശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എങ്കിലും ടെസ്റ്റ് പോസിറ്റീവ് നിരക്ക് പരിശോധിച്ച്, നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുവെന്ന് വ്യക്തമാക്കി. പൂര്‍ണമായ അണ്‍ലോക്ക് ഡിസംബറോടെ ഉണ്ടാകും

ജൂലൈ മുതല്‍ പ്രതിദിനം ഒരു കോടി വാക്‌സിന്‍ നല്‍കാനാണ് ശ്രമം. രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നത് തുടരും. വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. രണ്ടാം തരംഗത്തിന്റെ ആശങ്ക ഒഴിയുമ്പോഴും, രോഗലക്ഷണം ഇല്ലാതെ കുട്ടികളില്‍ രോഗവ്യാപനം കൂടാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുനല്‍കി. മൂന്ന് ശതമാനം വരെ കുട്ടികള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it