Latest News

കെ മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ചു

കെ മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ചു
X

കണ്ണൂര്‍: എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റും ദീര്‍ഘകാലം രാഷ്ട്രീയ സാമൂഹിക മേഖലയില്‍ കര്‍മ്മ നിരതനുമായിരുന്ന കെ മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. വളപട്ടണം റഹ്മ സെന്ററില്‍ നടന്ന അനുശോചന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൊതു പ്രവര്‍ത്തന രംഗത്ത് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് കുഞ്ഞി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍ഗണ നല്‍കുന്ന നിലപാടായിരുന്നു അദ്ദേഹം എന്നും സ്വീകരിച്ചിരുന്നതെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ അനുസ്മരിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപറമ്പ, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍, വിവിധ രാഷ്ട്രീയസംഘടന പ്രതിനിധികളായ ഷക്കീല്‍ (സിപിഎം), സിദീഖ് (കോണ്‍ഗ്രസ്), അബ്ദുല്‍ റഹ്മാന്‍ (മുസ്‌ലിം ലീഗ് ), സലാം ഹാജി (വെല്‍ഫെയര്‍ പാര്‍ട്ടി),അഷ്‌റഫ് എളയട്ത് (ടൗണ്‍ സ്‌പോട്‌സ് ക്ലബ്), അഷ്‌റഫ് (ജമാഅത്തെ ഇസ്‌ലാമി), അലി സഹിദ് (സിറ്റിസണ്‍ ഫോറം), ടി കെ നവാസ് (എസ്ഡിടിയു), അബ്ദുള്ള നാറാത്ത് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it