Latest News

വൈദികരെ ഗേറ്റ് പൂട്ടി തടഞ്ഞു, എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പോലിസും വൈദികരും തമ്മിൽ തർക്കം

വൈദികരെ ഗേറ്റ് പൂട്ടി തടഞ്ഞു, എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പോലിസും വൈദികരും തമ്മിൽ തർക്കം
X

കൊച്ചി : കുർബാന ഏകീകരണ തർക്കം നിലനിൽക്കുന്ന എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പോലിസും വൈദികരും തമ്മിൽ തർക്കം. ബിഷപ് ഹൗസിൽ എത്തിയ വൈദികരെ പൊലീസ് ഗേറ്റ് പൂട്ടി തടഞ്ഞതാണ് തർക്കത്തിന് കാരണം. ചേരാനെല്ലൂർ സിഐ യും മൈനർ സെമിനാരി റെക്ടർ ഫാ.വർഗീസ് പൂതവേലിത്തറയും തമ്മിൽ ആയിരുന്നു തർക്കം ഉണ്ടായത്.

സ്വന്തം വീടിന്റെ വാതിൽ അടച്ചു വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടി എന്ന് പോലീസുകാരനോട് വൈദികൻ പറഞ്ഞു. വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാൻ വന്നാൽ അച്ഛൻ വീട്ടിലേക്ക് കയറേണ്ടെന്നു പറയും എന്ന് എസ് ഐ യുടെ മറുപടി നൽകി. ഇന്നലെ വൈകിട്ട് എറണാകുളം ബിഷപ് ഹൗസിന് മുന്നിലായിരുന്നു വാദ പ്രതിവാദം.

Next Story

RELATED STORIES

Share it