Latest News

'ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നു'-കെകെ ശൈലജ

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നു-കെകെ ശൈലജ
X

തിരുവനന്തപുരം: ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് സിപിഎം വിപ്പ് കെ കെ ശൈലജ. നെഹ്‌റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ മറന്ന് അന്ധവിശ്വാസങ്ങള്‍ക്ക് പിറകെയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയ ചര്‍ച്ചക്ക് തുടക്കംകുറിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനമെന്നും. വികസിത രാജ്യങ്ങള്‍ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടുവെന്നും കെകെ ശൈലജ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ചതാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള അനുഭവം നാം ഓര്‍ക്കണം. കേരളത്തിലെങ്കിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കോണ്‍ഗ്രസുകാന്‍ തയ്യാറാകണം.

കൊവിഡ് എന്ന വിപത്തിനെ നേരിട്ട കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു. ഗുഡ് ഗവര്‍ണേഴ്‌സിന്റെ തുടര്‍ച്ചയാണ് നയപ്രഖ്യാപനം. ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വിഡി സതീശന് കഴിയട്ടെയെന്നും കെ കെ ശൈലജ ആശംസിച്ചു.

Next Story

RELATED STORIES

Share it