Latest News

സകാത്ത് അവകാശികള്‍ക്കു മാത്രം: സുന്നി യുവജനവേദി

സകാത്ത് അവകാശികള്‍ക്കു മാത്രം: സുന്നി യുവജനവേദി
X

മലപ്പുറം: സക്കാത്തും ദാന ധര്‍മ്മങ്ങളും (സ്വദഖ ) വേര്‍തിരിച്ചു കാണണമെന്നും ദാനധര്‍മ്മങ്ങളില്‍ ഒരു പങ്ക് കുടുംബത്തിലെയും സ്വദേശത്തെയും പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്‍കാവുന്നതാണെന്നും സുന്നി യുവജന വേദി സംസ്ഥാന സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു. എന്നാല്‍ സകാത്ത് ധനികരില്‍ നിന്ന് ലഭിക്കേണ്ട പാവപ്പെട്ടവന്റെ അവകാശവും നിര്‍ബന്ധ ദാനവുമാണ്. അത് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ള പാവപ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ പൂര്‍വ്വികര്‍ കാണിച്ചു തന്നിട്ടുള്ളൂ രീതി സ്വീകരിക്കണം. റമളാന്‍ വ്രതാനുഷ്ഠാനത്തിന്റെ പവിത്രത പൂര്‍ണമായും ഉള്‍ക്കൊണ്ട് ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും എന്നാല്‍ ഇത് പേരിനും പ്രശസ്തിക്കും വേണ്ടി ആകരുതെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it