Latest News

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നടന്നത് 655 എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍; ഒന്നാമത് ഛത്തീസ്ഗഡ് തൊട്ടു പിറകില്‍ യോഗിയുടെ യുപിയും

എട്ടു പേരെ വധിച്ച ഡല്‍ഹിയും,രാജസ്ഥാനുമാണ് പട്ടികയില്‍ ഏറ്റവും അവസാനം

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നടന്നത് 655 എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍; ഒന്നാമത് ഛത്തീസ്ഗഡ് തൊട്ടു പിറകില്‍ യോഗിയുടെ യുപിയും
X

ഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നടന്നത് 655 എന്‍കൗണ്ടര്‍ കൊലപാതകങ്ങളെന്ന് കണക്കുകള്‍. 191 കൊലപാതകങ്ങളുമായി ഛത്തീസ്ഗഡ് ആണ് ലിസ്റ്റില്‍ ഒന്നാമത്.ഛത്തീസ്ഗഡിനു തൊട്ടു പിറകില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശ് ആണ്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ യുപി പോലിസ് 117 പേരെയാണ് വെടിവെച്ചു കൊന്നത്.

കേന്ദ്ര മന്ത്രി നിത്യാനന്ദ റായി ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളുടെ വിവരങ്ങളാണിത്.അസാമില്‍ 50 പേരും, ജാര്‍ഖണ്ഡില്‍ 49 പേരും, ഒഡിഷയില്‍ 36 പേരും, ജമ്മുകശ്മീരില്‍ 35 പേരും ഇതേകാലയളവില്‍ പോലിസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.മഹാരാഷ്ട്രയില്‍ 26 പോലിസ് എന്‍കൗണ്ടറുകളാണ് ഉണ്ടായിട്ടുള്ളത്.എട്ടു പേരെ വധിച്ച ഡല്‍ഹിയും,രാജസ്ഥാനുമാണ് പട്ടികയില്‍ ഏറ്റവും അവസാനം.

Next Story

RELATED STORIES

Share it