Latest News

ജഹാംഗീര്‍പുരിയിലെ പോലിസ് നടപടിക്കിടയില്‍ തകര്‍ക്കപ്പെട്ടതില്‍ കോര്‍പറേഷന്‍ കെട്ടിടവും; ജൂസ് ഷോപ്പ് ഉടമ സുപ്രിംകോടതിയിലേക്ക്

ജഹാംഗീര്‍പുരിയിലെ പോലിസ് നടപടിക്കിടയില്‍ തകര്‍ക്കപ്പെട്ടതില്‍ കോര്‍പറേഷന്‍ കെട്ടിടവും; ജൂസ് ഷോപ്പ് ഉടമ സുപ്രിംകോടതിയിലേക്ക്
X

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജഹാംഗീര്‍പുരിയില്‍ പോലിസും കോര്‍പറേഷന്‍ അധികൃതരും ചേര്‍ന്ന് തകര്‍ത്തതില്‍ നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ കെട്ടിടത്തിലെ ജ്യൂസ് കടയും. നിയമവിരുദ്ധമായി തന്റെ കട തകര്‍ത്തതിനെതിരേ കടയുടമ ഗണേശ് ഗുപ്ത സുപ്രിംകോടതിയെ സമീപിച്ചു.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കെട്ടിടത്തിലെ തന്റെ കട 1977-78 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതാണെന്നും ആവശ്യമായ എല്ലാ ഫീസുകളും നികുതികളും കൃത്യമായി ഒടുക്കിവരുന്നതാണെന്നും തന്റെ പരാതിയില്‍ ഗണേശ് ഗുപ്ത വ്യക്തമാക്കി. പൊളിക്കുന്ന ദിവസം താന്‍ എല്ലാ രേഖകളും പോലിസിനെയും അധികൃതരെയും കാണിച്ചെങ്കിലും അധികൃതര്‍ പൊളിക്കല്‍ നടപടി തുടരുകയായിരുന്നു. കടയ്ക്കും തനിക്കുമുണ്ടായ നഷ്ടം മുനിസിപ്പല്‍ അധികൃതര്‍ നികത്തണമെന്ന് ഗുപ്തയുടെ പരാതിയില്‍ പറയുന്നു.

സുപ്രിംകോടതി പൊളിക്കല്‍നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട കാര്യം പോലിസിനെ അറിയിച്ചിട്ടും അവര്‍ നടപടി തുടരുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it