Latest News

'ഹിന്ദുത്വ ഭീകരത ചെറുക്കുക'; സോളിഡാരിറ്റി യുവജന പ്രതിരോധ സംഗമം

ഹിന്ദുത്വ ഭീകരത ചെറുക്കുക; സോളിഡാരിറ്റി യുവജന പ്രതിരോധ സംഗമം
X

മഞ്ചേരി: രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹിന്ദുത്വ ഭീകരതയാണെന്നും അതിനെ ചെറുക്കാന്‍ ഹിന്ദുത്വ വിരുദ്ധരായ മുഴുവനാളുകളുടേയും ബാധ്യതയുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍. ഗുജറാത്ത് വംശഹത്യയ്ക്ക് 21 വര്‍ഷങ്ങള്‍ തികയുന്ന സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ യുവജന പ്രതിരോധ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളും വംശഹത്യയുടെ വ്യത്യസ്ത രീതി ശാസ്ത്രങ്ങളും ശക്തിപ്പെടുന്ന സമയത്തും ഹിന്ദുത്വ ഭീകരത നോര്‍മലൈസ് ചെയ്യപ്പെടുന്നതിനെതിരേ ജാഗ്രത വേണമെന്നും വേട്ടക്കാരെക്കുറിച്ച് നിരന്തരം ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് വംശഹത്യയില്‍ കുടുംബത്തില്‍ നിന്ന് ആറുപേര്‍ കൊല്ലപ്പെട്ട അബ്ദുല്‍ മാജിദ് (അഹ്മദാബാദ്) മുഖ്യാതിഥിയായിരുന്നു. അഭിഭാഷകയും എഴുത്തുകാരിയുമായ സുജിത്ര വിജയന്‍, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഡോ. നഹാസ് മാള, ഐഎസ്എം സംസ്ഥാന ജോയിന്റ് സെക്രട്ടറി യൂനുസ് ചെങ്ങറ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, പി അംബിക, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടികെ ജിഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.തമന്ന സുല്‍ത്താന സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി വി പി റഷാദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ.അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ചേരി നഗരത്തില്‍ നടന്ന യുവജനറാലിയോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്.

Next Story

RELATED STORIES

Share it