Latest News

രാജ്യത്തിന് മറുപടി വേണം; ആഘോഷത്തിരക്കിലമർന്ന പ്രധാനമന്ത്രിക്ക് കശ്മീരിലെ കരച്ചിൽ കേൾക്കാനാവുന്നില്ല'

രാജ്യത്തിന് മറുപടി വേണം; ആഘോഷത്തിരക്കിലമർന്ന പ്രധാനമന്ത്രിക്ക് കശ്മീരിലെ കരച്ചിൽ കേൾക്കാനാവുന്നില്ല
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ഉത്തരം ആവശ്യപ്പെടുവെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് മോദി സര്‍ക്കാറിന്റെ കീഴില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവഹിക്കുന്ന അഭിനന്ദന സന്ദേശങ്ങള്‍ക്ക് പ്രതികരണമറിയിക്കുന്ന തിരക്കിലാണ് മോദിയെന്നും അതിനാല്‍ ജമ്മു കശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും രാഹുല്‍ 'എക്‌സി'ലിട്ട പോസ്റ്റില്‍ ആഞ്ഞടിച്ചു. രിയാസി, കത്വ,ദോഡ എന്നിവിടങ്ങളില്‍ മൂന്ന് വ്യത്യസ്ത ആക്രമണങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി ആഘോഷങ്ങളുടെ തിരക്കിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനു തൊട്ടു പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം.നേരത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രധാനമന്ത്രിയുടെ നിശബ്ദതയെ വിമശിച്ച് രംഗത്തെത്തിയിരുന്നു. മോദിക്ക് ക്രൂരമായ ഭീകരാക്രമണത്തെ അപലപിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരില്‍ സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന ബിജെപിയുടെ വാദങ്ങള്‍ പൊളിഞ്ഞതായും കശ്മീര്‍ താഴ്വരയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും ബിജെപി തയ്യാറായില്ല എന്നത് അവരുടെ 'നയാ കാശ്മീര്‍' എന്നതിന്റെ തെളിവാണെന്നും തുറന്നടിച്ചു.

Next Story

RELATED STORIES

Share it