Latest News

മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
X

കൊല്ലം : മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി. മകളെ മൃതശരീരം കാണിക്കരുതെന്ന ആത്മഹത്യാ കുറിപ്പും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.സൈനികനായി വിരമിച്ച ആളായിരുന്നു ഉണ്ണികൃഷ്ണപിള്ള. ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഇവരെ അവശനിലയിൽ കണ്ടത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകൾ ആൺസുഹൃത്തിനൊപ്പം പോയത്. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറയുന്നു.


Next Story

RELATED STORIES

Share it