- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കോടതിക്ക് സ്വാര്‍ഥത കാണിക്കാനാവില്ല': ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനില്‍ മുന്‍ഗണന വേണമെന്ന അഭിഭാഷകരുടെ ഹരജി തള്ളി
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഡബ്ബാവാലകള്‍ക്കും മറ്റും വേണ്ടി എന്തുകൊണ്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെടുന്നില്ലെന്ന് കോടതി അഭിഭാഷകരെ വിമര്‍ശിച്ചുകൊണ്ട് ചോദിച്ചു
മുംബൈ: ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനില്‍ മുന്‍ഗണന വേണമെന്ന അഭിഭാഷകരുടെ പൊതുതാല്‍പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളി. മുന്‍ഗണന അവകാശപ്പെട്ട് വാക്‌സിന്‍ നേടാന്‍ ശ്രമിക്കുന്നത് സ്വാര്‍ഥതയാണെന്നും കോടതി പറഞ്ഞു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അഭിഭാഷകരാണ് ഹര്‍ജി നല്‍കിയത്.
ജഡ്ജിമാര്‍, അഭിഭാഷകര്‍, ജീവനക്കാര്‍ എന്നിവരടക്കം നിയമസംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കോവിഡ് മുന്നണി പ്രവര്‍ത്തകരായി കണക്കാക്കണമെന്നും അവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നെന്നും എല്ലാ അഭിഭാഷകരും ജഡ്ജിമാരും മറ്റു ജീവനക്കാരും കോവിഡിനെ പരിഗണിക്കാതെ ജോലി ചെയ്‌തെന്നും അതിനാല്‍ അവരും മുന്നണിപ്പോരാളികളുടെ ഗണത്തില്‍ ഉള്‍പ്പെട്ട് നേരത്തെ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അഭിഭാഷകരുടെ ഈ വാദം തള്ളിയ കോടതി, മുന്നണി പ്രവര്‍ത്തകരായ മറ്റു നിരവധി പേര്‍ ഈ കാലയളവില്‍ ജോലി ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി. ശുചീകരണ തൊഴിലാളികള്‍, നിരവധി സ്വകാര്യ സംഘടനകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കോടതി ഓര്‍മിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഡബ്ബാവാലകള്‍ക്കും മറ്റും വേണ്ടി എന്തുകൊണ്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെടുന്നില്ലെന്ന് കോടതി അഭിഭാഷകരെ വിമര്‍ശിച്ചുകൊണ്ട് ചോദിച്ചു.
RELATED STORIES
മുസ് ലിംകള്ക്ക് പാര്ലമെന്റ് അന്യമാവുമോ...?
21 May 2024 4:13 PM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന് ആഹ്വാനം ചെയ്ത് കോണ്ഗ്രസ്|thejasnews
2 May 2024 2:27 PM GMTറമദാന് ഖുര്ആനിന്റെ വാര്ഷികം|റമദാന് വിചാരം എപ്പിസോഡ് 6
16 March 2024 6:34 AM GMTസല്ക്കര്മങ്ങളിലൂടെ പുണ്യങ്ങള് കൊയ്യുക|റമദാന് വിചാരം-എപ്പിസോഡ് 5
15 March 2024 9:39 AM GMTവിശുദ്ധ റമദാന് സ്വാഗതം
11 March 2024 2:53 AM GMTജലധാരയന്ത്രം ശിവലിംഗമാവുന്ന മായാജാലം!
21 Feb 2024 4:21 PM GMT