Latest News

ബീഹാര്‍ രാജ്ഭവനില്‍ 20 ജീവനക്കാര്‍ക്ക് കൊവിഡ് 19; സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്

ബീഹാര്‍ രാജ്ഭവനില്‍ 20 ജീവനക്കാര്‍ക്ക് കൊവിഡ് 19; സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്
X

പട്‌ന: ബീഹാര്‍ രാജ്ഭവനിലെ ഇരുപതോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ പാഗു ചൗഹാനെ ഉദ്ധരിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ബീഹാറില്‍ നിരവധി നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.

ബീഹാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റും ലോക് സഭാ അംഗവുമായ ബെറ്റി സഞ്ജയ് ജെസ്വാള്‍, അദ്ദേഹത്തിന്റെ ഭാര്യ മാതാവ് തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ബിജെപിയുടെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ നിരവധി പേര്‍ക്ക് രോഗം വന്നിട്ടുണ്ട്.

ബീഹാറില്‍ രോഗവ്യാപനം ഏറ്റവും തീവ്രമായ ഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നു മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 31വരെ ലോക്ക് ഡൗണ്‍ നീളും. നേരത്തെ സംസ്ഥാനത്തെ മൂന്നിലൊന്നു പ്രദേശത്തുമാത്രമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചു.

നിലവില്‍ ബീഹാറില്‍ 19,284 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതില്‍ സജീവ കേസുകള്‍ 6,261. 12,849 പേരുടെ രോഗം ഭേദമായി. 174 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it