- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; 6 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച 315 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്
തൃശൂര്‍: ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഭര്‍ത്താവില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷന്‍), (18, സ്ത്രീ), 16 വയസ്സുള്ള പെണ്‍കുട്ടി, (26, പുരുഷന്‍), (42, സ്ത്രീ), കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷന്‍), എറണാകുളത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂര്‍ സ്വദേശി (46, പുരുഷന്‍), ഐടിബിപി ക്യാംപില്‍ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷന്‍), ജൂലൈ 8 ന് ശ്രീനഗറില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷന്‍), ജൂലൈ 15 ന് മുംബെയില്‍ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷന്‍), ജൂലൈ 15 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 29 ന് അബുദാബിയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (36, പുരുഷന്‍), ജൂലൈ 5 ന് ഖത്തറില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (70, സ്ത്രീ), ജൂണ്‍ 29 ന് സൗദിയില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി (41, പുരുഷന്‍), ജൂലൈ 7 ന് അബുദാബിയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (29, പുരുഷന്‍), ജൂലൈ 3 ന് ഖത്തറില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷന്‍), ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയില്‍ നിന്ന് നെന്‍മണിക്കര സ്വദേശി (46, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 885 ആയി. രോഗമുക്തരായവരുടെ എണ്ണം 551.
രോഗം സ്ഥിരീകരിച്ച 315 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13977 പേരില്‍ 13623 പേര്‍ വീടുകളിലും 354 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 44 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 564 പേരെ ഇന്ന് നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 102 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ഇന്ന് 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 22075 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 19375 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2700 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9492 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് 393 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51952 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 88 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച (ജൂലൈ 21) റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 261 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ പുതുക്കി
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 3 തദ്ദേശസ്ഥാപനപ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ 3, 20, 21, 22 വാര്‍ഡുകളുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
ഇതിനുപുറമേ നേരത്തെ പ്രഖ്യാപിച്ചിട്ടുളള കുന്നംകുളം നഗരസഭ 3, 7, 8, 10, 11, 12, 15, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകള്‍, ഗുരുവായൂര്‍ നഗരസഭ 35ാം ഡിവിഷന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് 4, 5 വാര്‍ഡുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് 5, 7, 17, 18 വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചാത്ത് വാര്‍ഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാര്‍ഡ് 11, ആളൂര്‍ ഗ്രാമപഞ്ചയാത്ത് വാര്‍ഡ് 1, കൊരട്ടി പഞ്ചായത്ത് വാര്‍ഡ് 1, താന്ന്യം പഞ്ചായത്ത് വാര്‍ഡ് 9, 10, കടവല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 18, കാറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, 14, തൃശൂര്‍ കോര്‍പ്പറേഷന്‍ 36, 49 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 7, 8, 12, 13 വാര്‍ഡുകള്‍, വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, വരവൂര്‍ പഞ്ചായത്ത് 8, 9, 10, 11, 12 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 4, 5, 6, 7, 8, 14 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 10, 11, 21 വാര്‍ഡുകള്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചാത്ത് വാര്‍ഡ് 3, ചേലക്കര ഗ്രാമപഞ്ചയാത്ത് വാര്‍ഡ് 17, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, പുത്തന്‍ച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 13, വരന്തരപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, 14, 15, മാള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി തുടരുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകരുടെ സേവനം: തെറ്റിദ്ധാരണ നീക്കുമെന്ന് ജില്ലാ കലക്ടര്‍
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സേവനമനുഷ്ഠിക്കാന്‍ കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉണ്ടായ പ്രതികരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ അതിനുളള സന്നദ്ധത അറിയിച്ചാല്‍, അവരെ ഉപയോഗപ്പെടുത്തുന്നതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക മാത്രമേ ചെയ്തിട്ടുളളൂ. കൊവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകരെ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ ഏകപക്ഷീയമായി നിയോഗിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വസ്തുത പൂര്‍ണ്ണമായും മനസ്സിലാക്കാതെയുളള പ്രതികരണങ്ങളാണ് ഉണ്ടാവുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT