Latest News

പാലക്കാട് ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൊവിഡ്; 47 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൊവിഡ്; 47 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 7 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 133 പേര്‍, എന്നിവര്‍ ഉള്‍പ്പെടും. 47 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2946 പരിശോധന നടത്തിയതിലാണ് 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 4.75 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 43 പേര്‍

ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ എട്ടുപേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍ ആറു പേര്‍

കണ്ണാടി, പുതുപ്പരിയാരം സ്വദേശികള്‍ 5 പേര്‍ വീതം

ചിറ്റൂര്‍തത്തമംഗലം, പുതുശ്ശേരി, തിരുവേഗപ്പുറ, വാണിയംകുളം സ്വദേശികള്‍ നാല് പേര്‍ വീതം

അനങ്ങനടി, ചെര്‍പ്പുളശ്ശേരി, പിരായിരി, വല്ലപ്പുഴ സ്വദേശികള്‍ മൂന്ന് പേര്‍ വീതം

അകത്തെത്തറ, അലനല്ലൂര്‍, കപ്പൂര്‍, കിഴക്കഞ്ചേരി, കൊപ്പം, നെല്ലായ, പറളി, ശ്രീകൃഷ്ണപുരം, തൃത്താല, വടക്കഞ്ചേരി സ്വദേശികള്‍ രണ്ടു പേര്‍ വീതം.

അഗളി, ആലത്തൂര്‍, മണ്ണാര്‍ക്കാട്, എലപ്പുള്ളി, കണ്ണമ്പ്ര, കരിമ്പ, കരിമ്പുഴ, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മാത്തൂര്‍, മുതുതല, നാഗലശ്ശേരി, നെന്മാറ, പരുതൂര്‍, പട്ടാമ്പി, പട്ടിത്തറ, പെരിങ്ങോട്ടുകുര്‍ശ്ശി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുക്കോട്, ഷൊര്‍ണൂര്‍, തച്ചനാട്ടുകര, തിരുമിറ്റക്കോട്, തൃക്കടീരി, വടവന്നൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 508 ആയി.

Next Story

RELATED STORIES

Share it