Latest News

കൊവിഡ് 19: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫ്രന്‍സ് വ്യാഴാഴ്ച

കൊവിഡ് 19: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫ്രന്‍സ് വ്യാഴാഴ്ച
X

ന്യൂഡല്‍ഹി: കൊറോണ രോഗബാധ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തും. വ്യാഴാഴ്ചയാണ് യോഗം നടക്കുക. കൊവിഡ് രോഗബാധ നിയന്ത്രണവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നേരത്തെ മാര്‍ച്ച് 20ന് ഇത്തരമൊരു ചര്‍ച്ച നടന്നിരുന്നു. രോഗബാധ തടയുന്നതില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യപങ്കാളിത്തമുണ്ടാവണമെന്നായിരുന്നും കേന്ദ്രവുമായി സംസ്ഥാനങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആഗോളതലത്തില്‍ കൊവിഡ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത സുപ്രധാനമാണെന്നും എന്നാല്‍ ഭീതിവേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it