Latest News

കൊവിഡ് വ്യാപനം :പരപ്പനങ്ങാടിയില്‍ കര്‍ശന നിയന്ത്രണം

കൊവിഡ് വ്യാപനം :പരപ്പനങ്ങാടിയില്‍ കര്‍ശന നിയന്ത്രണം
X


പടം :പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ കണ്ടയ്ന്‍മെന്റ സോണായി പ്രഖ്യാപിച്ച 7ാം ഡിവിഷനിലേക്കുള്ള വഴി പോലീസും നാട്ടുകാരും ചേര്‍ന്ന് അടക്കുന്നു




പരപ്പനങ്ങാടി : പരപ്പനങ്ങാടി കൊവിഡ് വ്യാപന ഭീതിയില്‍.7 ഡിവിഷനുകള്‍ കണ്ടയ്‌മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കി . 2,7,23,27,30,37,39 വാര്‍ഡുകള്‍ ആണ് കണ്ടയ്ന്‍മെന്റ സോണുകളാക്കിയത് . തിങ്കളാഴ്ച വരെ ഇരുനൂറിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് .തീരദേശ മേഖലയില്‍ വ്യാപനം കൂടി വരുന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട് .നെടുവ കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററില്‍ അടക്കം മൂന്നു പരിശോധന കേന്ദ്രങ്ങള്‍ മുനിസിപ്പല്‍ പരിധിയില്‍ ഉണ്ട് .അയോധ്യ നഗറിലും ചാപ്പപ്പടിയിലും ആന്റിജന്‍ ടെസ്റ്റുകളാണ് നടക്കുന്നത് .ഇതുവരെയായി 7 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.


തീരദേശ മേഖലയില്‍ ലക്ഷണമുള്ളവര്‍ പോലും അധികൃതരെ അറിയിക്കുന്നില്ല എന്ന പരാതിയും വ്യാപനം കൂടാനുള്ള കാരണമായി കണക്കാക്കുന്നു . ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണും മറ്റു ദിവസങ്ങളില്‍ രാവിലെ 7 മുതലും വൈകിട്ട് 7 വരെയുമാണ് കടകള്‍ തുറക്കാനുള്ള അനുമതി ഉണ്ടായിരുന്നത് .തിങ്കളാഴ്ച മുതല്‍ കണ്ടയ്ന്‍മെന്റ സോണുകളില്‍ ഉച്ചക്ക് രണ്ടു മണിവരെ മാത്രമേ കടകള്‍ തുറക്കാനുള്ള അനുമതിയുള്ളു .വരും നാളുകളില്‍ വ്യാപനം കൂടാനും സാധ്യത കണക്കാക്കുന്നു .ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച് ഹനീഫ ആവശ്യപ്പെട്ടു .






Next Story

RELATED STORIES

Share it