Latest News

കൊവിഡ്: വയനാട്ടില്‍ 329 പേര്‍ കൂടി നിരീക്ഷണത്തില്‍; ഒരാള്‍ക്കു കൂടി വൈറസ് ബാധ

മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ഒന്നിന് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന മക്കിയാട് സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ്: വയനാട്ടില്‍ 329 പേര്‍ കൂടി നിരീക്ഷണത്തില്‍; ഒരാള്‍ക്കു കൂടി വൈറസ് ബാധ
X

കല്‍പറ്റ: വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ഒന്നിന് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന മക്കിയാട് സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 230 പേര്‍ ശനിയാഴ്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. പുതുതായി നിരീക്ഷണത്തിലായ 329 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3690 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

ഇതില്‍ 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിലുള്ളത്. രോഗം സ്ഥിരീകരിച്ച് 20 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2458 ആളുകളുടെ സാമ്പിളുകളില്‍ 2058 ഫലം ലഭിച്ചു. 395 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും 3257 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇതില്‍ ഫലം ലഭിച്ച 2456 ല്‍ 2439 എണ്ണം നെഗറ്റീവും 17 എണ്ണം പോസിറ്റീവുമാണ്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3002 ആളുകളെ ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് വിളിച്ച് ആരോഗ്യ സേവനങ്ങളും മരുന്നുകളും ഉറപ്പുവരുത്തുന്നുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ 244 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 127 രോഗികള്‍ക്ക് പരിചരണം നല്‍കി. ഇതില്‍ 76 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it