Latest News

കോഴിക്കോട് ജില്ലയില്‍ 107 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 221 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ 107 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 221 പേര്‍ക്ക്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 107 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 101 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,035 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 221 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 636 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

Next Story

RELATED STORIES

Share it