Latest News

വയനാട് ജില്ലയില്‍ 283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 320 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 320 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11,099 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം. നിലവില്‍ 1953 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പടിഞ്ഞാറത്തറ സ്വദേശികളായ 41 പേര്‍, പനമരം സ്വദേശികളായ 37 പേര്‍, കണിയാമ്പറ്റ 25 പേര്‍, ബത്തേരി 24 പേര്‍, മീനങ്ങാടി 22 പേര്‍, കല്‍പ്പറ്റ, മൂപ്പൈനാട് 20 പേര്‍ വീതം, മേപ്പാടി 16 പേര്‍, പൂതാടി 14 പേര്‍, മാനന്തവാടി 12 പേര്‍, അമ്പലവയല്‍, തൊണ്ടര്‍നാട് 10 പേര്‍ വീതം, വൈത്തിരി 8 പേര്‍, മുട്ടില്‍ 7 പേര്‍, എടവക, നെന്മേനി 4 പേര്‍ വീതം, തവിഞ്ഞാല്‍ 3 പേര്‍, പൊഴുതന, നൂല്‍പ്പുഴ രണ്ടു പേര്‍ വീതം, വെള്ളമുണ്ട സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ നാലിന് മസ്‌കത്തില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് വിദേശത്തു നിന്നും എത്തി കൊവിഡ് ബാധിതനായത്.

320 പേര്‍ക്ക് രോഗമുക്തി

കണിയാമ്പറ്റ സ്വദേശികളായ 14 പേര്‍, കല്‍പ്പറ്റ 10 പേര്‍, പുല്‍പ്പള്ളി 7 പേര്‍, മുട്ടില്‍ 6 പേര്‍, ബത്തേരി, പനമരം 5 പേര്‍ വീതം, പൂതാടി 4 പേര്‍, എടവക, വെള്ളമുണ്ട, പടിഞ്ഞാറത്തറ 3 പേര്‍ വീതം, തരിയോട്, നെന്മേനി, മൂപ്പൈനാട്, തവിഞ്ഞാല്‍, വൈത്തിരി, മാനന്തവാടി, തൊണ്ടര്‍നാട് 2 പേര്‍ വീതം, അമ്പലവയല്‍, തിരുനെല്ലി, മീനങ്ങാടി, പൊഴുതന, മേപ്പാടി സ്വദേശികളായ ഓരോരുത്തരും, ഒരു തൃശ്ശൂര്‍ സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 240 പേരുമാണ് രോഗമുക്തി നേടിയത്.

1,085 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.12) പുതുതായി നിരീക്ഷണത്തിലായത് 1,085 പേരാണ്. 1,274 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11,820 പേര്‍. ഇന്ന് വന്ന 126 പേര്‍ ഉള്‍പ്പെടെ 710 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,993 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 184641 സാംപിളുകളില്‍ 1,83,792 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,70,660 നെഗറ്റീവും 13,132 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it