Latest News

മഹാരാഷ്ട്രയില്‍ 58 പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ 58 പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 58 പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര വകുപ്പാണ് ഇക്കാര്യമറിയിച്ച്.

ഇതോടെ പോലിസിലെ കൊവിഡ് ബാധിതരുടെ എണ്ണം 26,589 ആയി. അതില്‍ 1,386 പേര്‍ സജീവ രോഗികളും 24,919 പേര്‍ രോഗമുക്തരുമായി. 284 പേര്‍ മരിച്ചു.

സംസ്ഥാനത്ത് മാര്‍ച്ച് 2020 മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ ഭാഗമായി 2,89,777 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 188 ആണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

അതിനും പുറമെ 381 പോലിസുകാര്‍ക്കെതിരേ ഈ കാലയളവില്‍ ആക്രമണമുണ്ടായി. 908 പേര്‍ അതിന്റെ പേരില്‍ അറസ്റ്റിലാവുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ 16,78,406 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,23,585 സജീവ കേസുകളുമുണ്ട്.

Next Story

RELATED STORIES

Share it