Latest News

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ് സോണുകൾ

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ് സോണുകൾ
X

തൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 16( മണ്ണുത്തി ഫാം പടി മുതൽ പടിഞ്ഞാറ് മണ്ണുത്തി സെൻറർ ഉൾപ്പെടെ മുക്കാട്ടുകര റോഡിൽ ഇതിൽ മര്യാദ മൂല വരെയും മണ്ണുത്തി സെൻറർ മുതൽ കൃഷ്ണ ഇൻ വരെയുമുള്ള റോഡിന്റെ ഇരുവശവും), ഡിവിഷൻ 17, ഡിവിഷൻ 18( ഡിവിഷൻ 18 മണ്ണുത്തി യുടെയും ഡിവിഷൻ 17 മുല്ലക്കരയുടെയും ചേർന്നുവരുന്ന മുളയം റോഡ് ജംഗ്ഷൻ, മുളയം റോഡ്, കനാൽ സൈഡ്, പൈപ്പ് നഗർ, വെട്ടിക്കൽ, തൃശ്ശൂർ റോഡിൽ മണ്ണുത്തി സെൻറർ തുടങ്ങി ബൈപ്പാസിൽ ഹോം പ്ലസ് വരെയുള്ള ഭാഗം, വള്ളത്തോൾ നഗർ പഞ്ചായത്ത് വാർഡ് 12( പള്ളിക്കൽ കാരങ്ങാട്ടിൽ സീതമ്മവീടു മുതൽ പള്ളിക്കൽ സ്കൂൾ വരെയുള്ള ഭാഗം), പാണഞ്ചേരി പഞ്ചായത്ത് 2, 3 വാർഡുകൾ( രായിരത്ത് ഗാർഡിനു സമീപം പുലിക്കോടൻ മൂല മുതൽ ഓഷോ ഫാം റോഡിന് ഇരുവശവും വും വാർഡ് മൂന്നിന്റെ കനാൽപ്പുറം വില്യാസ് പാലം മുതൽ ഓഷോഫാം റോഡിന് ഇരുവശവും), പാഞ്ഞാൾ പഞ്ചായത്ത് വാർഡ് 15 (ആലിൻചുവട് മുതൽ കുറ്റിക്കാട്ട് റോഡ് മാലക്കുളം വരെ), അതിരപ്പിള്ളി പഞ്ചായത്ത് 9, 10 വാർഡുകൾ ( വാർഡ് 10 റോപ്പ് മറ്റം മുതൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരെയും വാർഡ് 9 പെരുമ്പാറ ട്രൈബൽ കോളനിയും), പുന്നയൂർ പഞ്ചായത്ത് വാർഡ് 14, കൊണ്ടാഴി പഞ്ചായത്ത് വാർഡ് 3, നാട്ടിക പഞ്ചായത്ത് വാർഡ് 8( ശിവ ക്ഷേത്രത്തിലെ വടക്കുവശം മുതൽ യാനി അമ്പലത്തിന് കിഴക്കു തെക്കുഭാഗം ചെമ്മാപ്പിള്ളി കടവു വരെ), അളഗപ്പനഗർ പഞ്ചായത്ത് വാർഡ് 7 ( പച്ചാളിപ്പുരം പുറക്കാട് കണ്ട് പ്രദേശം അധിക നിയന്ത്രണമേർപ്പെടുത്തുന്നു), എറിയാട് പഞ്ചായത്ത് വാർഡ് 2 ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി കണ്ടെയ്ൻമെൻറ് സോൺ ആക്കി മാറ്റുന്നു)

രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 48 (ബംഗ്ലാവ് ഒഴികെ), ഡിവിഷൻ 29( നിലവിൽ ഒല്ലൂർ ജംഗ്ഷൻ മുതൽ തലോർ വരെയുള്ള ഭാഗത്തിലെ ഒല്ലൂർ സെൻറർ മുതൽ ഇക്കണ്ടവാര്യർ റോഡ് വരെ റോഡിന്റെ ഇരുവശവും), കുന്നംകുളം മുനിസിപ്പാലിറ്റി ഡിവിഷൻ ഒന്ന്, എറിയാട് പഞ്ചായത്ത് 6, 8, 13, 15, 17 വാർഡുകൾ, കൈപ്പറമ്പ് പഞ്ചായത്ത് 9 , 15 വാർഡുകൾ, കടവല്ലൂർ പഞ്ചായത്ത് വാർഡ് 9, അവണൂർ പഞ്ചായത്ത് വാർഡ് ഏഴ്, വരന്തരപ്പിള്ളി പഞ്ചായത്ത് വാർഡ് ഏഴ് (വലിയകുളം മുതൽ ചിമ്മിണി ഡാം വരെ), അരിമ്പൂർ പഞ്ചായത്ത് 11, 12 വാർഡുകൾ, പുതുക്കാട് പഞ്ചായത്ത് 7, 10 വാർഡുകൾ, ദേശമംഗലം പഞ്ചായത്ത് വാർഡ് 13, വരവൂർ പഞ്ചായത്ത് വാർഡ് 8, ചൊവ്വന്നൂർ പഞ്ചായത്ത് 5,6 വാർഡുകൾ, എറിയാട് പഞ്ചായത്ത് വാർഡ് രണ്ട് ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്നും കണ്ടെയ്ൻ സോണിലേക്ക് മാറ്റുന്നു.

Next Story

RELATED STORIES

Share it