- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മുക്തയായ യുവതിക്ക് വീണ്ടും പോസിറ്റീവ്; ആശങ്ക

ബെംഗളൂരു: കൊവിഡ് മുക്തമായെന്ന് പരിശോധനയില്‍ തെളിഞ്ഞ യുവതിക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ 27കാരിക്കാണ് നെഗറ്റീവായ ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരിവില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണെങ്കിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 24നാണ് യുവതിക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും കാരണം നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ചികില്‍സയ്ക്കു ശേഷം നടത്തിയ പരിശോധനയില്‍ നെഗറ്റീവാവുകയും ആശുപത്രിയില്‍ ഡിസ്ചാര്‍ജാവുകയും ചെയ്തു.
എന്നാല്‍ ഒരു മാസത്തിന് ശേഷം ആഗസ്ത് അവസാന വാരത്തില്‍ ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. എന്നാല്‍, യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് ബെംഗളുരു ഫോര്‍ടിസ് ആശുപത്രിയിലെ ഡോ. പ്രതിക് പാട്ടീല്‍ പറഞ്ഞു. എന്നാല്‍, രോഗമുക്തയായവര്‍ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് അണുബാധയേറ്റ ശേഷം യുവതിക്ക് ആന്റിബോഡ് ക്രിയേറ്റ് ചെയ്യപ്പെടാത്തതാവാം വീണ്ടും രോഗമുണ്ടാവാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
Covid cured lady again positive in Bengaluru
RELATED STORIES
അറബിക്കടലില് മുങ്ങിയ കപ്പലിലെ കണ്ടെയ്നര് കൊല്ലം തീരത്തടിഞ്ഞു
26 May 2025 1:18 AM GMTഅറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയില്പ്പെട്ട്...
25 May 2025 5:26 PM GMTനിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയ കേസ്; ദി ഫോര്ത്ത്...
25 May 2025 3:37 PM GMTകര്ണാടകയില് കൊവിഡ് കേസുകള് വര്ദ്ധിക്കുന്നു; ആദ്യ മരണം...
25 May 2025 2:42 PM GMTതോട്ടില് മീന് പിടിക്കാനിറങ്ങിയ സഹോദരന്മാരായ കുട്ടികള്...
25 May 2025 2:27 PM GMTവിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
25 May 2025 1:08 PM GMT