- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മരണം; നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ജൂണ്‍ 30നാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്ന് സുപ്രിം കോടതി അറിയിച്ചിരുന്നു. കൊവിഡ് അനുബന്ധ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമാണ് കേന്ദ്രം സുപ്രിം കോടതിയില്‍ വാദിച്ചത്.
RELATED STORIES
മഞ്ചേശ്വരത്ത് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
26 Jun 2025 7:16 AM GMTവി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
26 Jun 2025 7:07 AM GMTഭാരതാംബ ചിത്ര വിവാദം; ഗവര്‍ണര്‍ക്ക് കത്ത് നല്കി മുഖ്യമന്ത്രി
26 Jun 2025 6:43 AM GMT'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി...
26 Jun 2025 6:14 AM GMTവിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ്...
26 Jun 2025 5:59 AM GMTമിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു
26 Jun 2025 5:38 AM GMT