Latest News

കൊവിഡ് വ്യാപനം; സഹായം വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജൊ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും

കൊവിഡ് വ്യാപനം; സഹായം വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജൊ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും
X

ന്യൂയോര്‍ക്ക്: കൊവിഡിന്റെ രണ്ടാം തരംഗത്തലൂടെ കടന്നുപോകുന്ന ഇന്ത്യക്ക്, യുഎസ് പ്രസിഡന്റ് ജൊ ബൈഡനും വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസും പിന്തുണ പ്രഖ്യാപിച്ചു. കൊവിഡ് ചികില്‍സയില്‍ നിര്‍ണായകമായ മെഡിക്കല്‍ ഉപകരണങ്ങള്‍, ജീവന്‍ രക്ഷാ മരുന്നുകളും മറ്റ് വസ്തുക്കളും തുടങ്ങിയവ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും ഇരുവരും ഉറപ്പുനല്‍കി.

യുഎസ് ആശുപത്രികള്‍ നിറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യ സഹായ ഹസ്തവുമായി വന്നെന്നും ഇത് ഇന്ത്യയെ സഹായിക്കേണ്ട സമയാണെന്നും ബൈഡന്‍ ട്വീറ്റ് ചെയതു.

പ്രസിഡന്റ് ഡെലവെറിലെ തന്റെ അവധിക്കാല വസതിയിലാണ് ഇപ്പോഴുള്ളതെങ്കിലും ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള സഹായവും മരുന്നും മറ്റും ഇന്ത്യയ്ക്ക് നല്‍കുമെന്നും ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും കമലാ ഹാരിസ് ട്വീറ്റ് ചെയ്തു.

യുഎസ്സ് പ്രഖ്യാപിച്ചതുപ്രകാരം ഞായറാഴ്ച മുന്നൂറിലധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ന്യൂയോര്‍ക്കില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. അത് ഇന്ന് ഡല്‍ഹിയിലെത്തും.

കഴിഞ്ഞ ഏതാനും ദിവസമായി മൂന്ന് ലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നത്. അടുത്ത വിമാനം ഏപ്രില്‍ 27ാം തിയ്യതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ അയക്കുമെന്ന് വൈറ്റ് ഹൈസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുല്ലിവന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് കാലത്ത് ഇന്ത്യ തങ്ങളെ സഹായിച്ചപോലെ തങ്ങളും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ തങ്ങള്‍ ഇന്ത്യയെ പിന്തുണക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൊവിഡ് നേരിടുന്നതിനാവശ്യമായ പിപിഇ കിറ്റുകള്‍ ഐസിയു ഉപകരണങ്ങള്‍ എന്നിവയും ഉടന്‍ അയക്കുമെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it