Latest News

കൊവിഡ് വ്യാപനം: ഉപതിതരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞടുപ്പും മാറ്റിവയ്ക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

കൊവിഡ് വ്യാപനം: ഉപതിതരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞടുപ്പും മാറ്റിവയ്ക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയും സാമൂഹിക നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മാറ്റിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ തയ്യാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നിയമസഭാ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഖജനാവില്‍ നിന്ന് വലിയൊരു തുക ചെലവഴിച്ച് ഒന്നോ രണ്ടോ നിയമസഭ സമ്മേളനങ്ങള്‍ക്കു വേണ്ടി മാത്രമായി സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയായ നടപടിയല്ല.

ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മറ്റൊരു സമീപനം സ്വീകരിക്കുന്നത് ശരിയല്ല. മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിക്കുകയും നിരവധി ആരോഗ്യ പ്രവര്‍ത്തകരെ രോഗം ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധൃതിപിടിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ജനജീവിതം സാധാരണ ഗതിയിലെത്തുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Covid expansion: By-elections and local elections should be postponed: Welfare Party





Next Story

RELATED STORIES

Share it