Latest News

കോഴിക്കോട് ജില്ലയില്‍ 1240 പേര്‍ക്ക് കൊവിഡ്

രോഗമുക്തി 1318, ടി.പി.ആര്‍ 10.87%

കോഴിക്കോട് ജില്ലയില്‍ 1240 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1240 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്ക് പോസിറ്റിവായി. സമ്പര്‍ക്കം വഴി 1216 പേര്‍ക്കാണ് രോഗം ബാധിച്ചത്.

11684 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1318 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13714 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

Next Story

RELATED STORIES

Share it