Latest News

കോഴിക്കോട് ജില്ലയില്‍ 2397 പേര്‍ക്ക് കൊവിഡ്

രോഗമുക്തി 1758, ടി.പി.ആര്‍ 13.63%

കോഴിക്കോട് ജില്ലയില്‍ 2397 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2397 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2354 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.


17803 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1758 പേര്‍ കൂടി രോഗമുക്തി നേടി. 13.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 21230 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2701 പേര്‍ ഉള്‍പ്പടെ 46503 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 734688 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ആകെ മരണം: 1622




Next Story

RELATED STORIES

Share it