Latest News

വയനാട് ജില്ലയില്‍ 366 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.51 ശതമാനം

വയനാട് ജില്ലയില്‍ 366 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.51 ശതമാനം
X

വയനാട്: ജില്ലയില്‍ 366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 674 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.51 ശതമാനമാണ്.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,093 ആയി. 1,12,603 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4,668 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3,959 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 40, പുല്‍പ്പള്ളി 32, കല്‍പ്പറ്റ, മീനങ്ങാടി 26 വീതം, പനമരം 22, മാനന്തവാടി, നൂല്‍പ്പുഴ 20 വീതം, തൊണ്ടര്‍നാട് 18, അമ്പലവയല്‍ 16, പൂതാടി, വെള്ളമുണ്ട 15 വീതം, തവിഞ്ഞാല്‍ 14, മുട്ടില്‍ 13, കോട്ടത്തറ, നെന്‍മേനി 12 വീതം, തിരുനെല്ലി 11, പൊഴുതന 10, ഇടവക, മേപ്പാടി 9 വീതം, വൈത്തിരി 8, മുള്ളന്‍കൊല്ലി 6, കണിയാമ്പറ്റ 5, തരിയോട് 4, വെങ്ങപ്പള്ളി 2, പടിഞ്ഞാറത്തറ ഒരാള്‍ക്കു മാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

674 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 28 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 646 പേരുമാണ് രോഗമുക്തരായത്.

885 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 885 പേരാണ്. 617 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14,887 പേര്‍. ഇന്ന് പുതുതായി 33 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1,950 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 7,90,927 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7,87,201 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,69,108 പേര്‍ നെഗറ്റീവും 1,18,093 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it