- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 443 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.73 ശതമാനം
വയനാട്: ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 976 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.73 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 440 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,11,774 ആയി. 1,03,580 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7,313 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6,058 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ 63, പൂതാടി 60, നെന്‍മേനി 41, മുട്ടില്‍ 40, മീനങ്ങാടി 32, ബത്തേരി 25, കല്‍പ്പറ്റ 22, നൂല്‍പ്പുഴ 21, കണിയാമ്പറ്റ, മാനന്തവാടി 18 വീതം, പൊഴുതന 17, വൈത്തിരി, മേപ്പാടി 14 വീതം, പുല്‍പ്പള്ളി 11, തവിഞ്ഞാല്‍,പനമരം 7 വീതം, മൂപ്പൈനാട് 6, എടവക 5, തിരുനെല്ലി, വെള്ളമുണ്ട, വെങ്ങപ്പള്ളി 4 വീതം,കോട്ടത്തറ 3, പടിഞ്ഞാറത്തറ 2, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന 2 തമിഴ്‌നാട് സ്വദേശികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന തിരുനെല്ലി സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
976 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 67 പേരും വീടുകളില്‍ നിരീക്ഷണത്തി ലായിരുന്ന 909 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1,328 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1,328 പേരാണ്. 2,825 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 21,704 പേര്‍. ഇന്ന് പുതുതായി 81 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.