Latest News

പാര്‍ക്കിങ് നിയന്ത്രിക്കുന്നവര്‍ക്ക് കൊവിഡ്; തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. പാര്‍ക്കിങ് വിഭാഗത്തിലെ രണ്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

പാര്‍ക്കിങ് നിയന്ത്രിക്കുന്നവര്‍ക്ക് കൊവിഡ്; തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു
X

മലപ്പുറം: തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ പാര്‍ക്കിങ് നിയന്ത്രിക്കുന്നവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. പാര്‍ക്കിങ് വിഭാഗത്തിലെ രണ്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

50 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മലപ്പുറത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയത്. ഏഴ് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തും. മാര്‍ക്കറ്റിലെത്തിയ കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. മുന്‍കരുതല്‍ നടപടിയായി കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയ മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളില്‍ കൊവിഡ് പരിശോധന നടത്തും. കൊണ്ടോട്ടിയിലേത് ഗുരുതര സാഹചര്യമാണെന്ന് സ്ഥലം എംഎല്‍എ പറഞ്ഞു.

മലപ്പുറത്തെ കെഎസ്ആര്‍ടിസി സൂപ്പര്‍വൈസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം അടച്ച ഡിപ്പോ ബുധനാഴ്ച തുറക്കാനാണ് നിലവിലെ തീരുമാനം. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അടക്കം 6 പേര്‍ നിരീക്ഷണത്തിലാണ്. 300 ലധികം പേര്‍ ജോലി ചെയ്യുന്ന ഡിപ്പോയില്‍ 40 പേരെ ഇതിനോടകം പരിശോധനക്ക് വിധേയമാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നവര്‍ക്ക് പകരമായി മലബാറിലെ മറ്റ് ഡിപ്പോകളില്‍ നിന്നുള്ളവരെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it