- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് മൂന്ന് മാസത്തിനുശേഷം കൊവിഡ് രോഗബാധ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 11നുശേഷം രോഗബാധയില്‍ ഇത്രയേറെ വര്‍ധനയുണ്ടാകുന്നത് ആദ്യമാണ്.
വീണ്ടും ഒരു കൊവിഡ് തരംഗത്തിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ആശങ്ക വന്നുതുടങ്ങിയിട്ടുണ്ട്.
കൊവിഡ് ആരംഭിച്ചശേഷം 43.17 ദശലക്ഷം കൊവിഡ് കേസുകളാണ് രാജ്യത്തുണ്ടായത്. ആകെ മരണം 524651. എന്നാല്‍ മരണം ഇതിനേക്കാള്‍ വളരെ അധികമായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ആകെ രോഗബാധിതരും സജീവ രോഗികളും തമ്മിലുള്ള നിരക്ക് 0.95 ശതമാനമാണ്.
കഴിഞ്ഞ തരംഗങ്ങളില്‍ ഹോട്ട് സ്‌പോട്ടായിരുന്ന മഹാരാഷ്ട്ര തന്നെയാണ് ഇത്തവണയും മുന്നില്‍. ഈ ആഴ്ച പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം കടന്നു. മുംബൈയില്‍ മാത്രം മുന്‍ മാസത്തെ അപേക്ഷിച്ച് 231 ശതമാനം വര്‍ധനയുണ്ടായി.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനു പ്രധാന കാരണം അഞ്ച് സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് രോഗബാധയാണെന്നും കത്തില്‍പറയുന്നു.
തമിഴ്‌നാട്, കേരളം, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള നടപടികള്‍കൊക്കൊളളണമെന്നും രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും വകുപ്പ് സെക്രട്ടറി വാഗ്ദാനം ചെയ്തു.
ജൂണ്‍ മാസത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.
RELATED STORIES
മെസിയില്ലാത്ത അര്ജന്റീനയെ തകര്ക്കും; റഫീനയ്ക്ക് മെസിയുടെ മറുപടി;...
27 March 2025 5:45 AM GMTഅര്ജന്റീനയോടേറ്റ വമ്പന് തോല്വി; ബ്രസീല് വീണ്ടും കാര്ലോ...
27 March 2025 5:26 AM GMTഅര്ജന്റീനാ ടീമിനൊപ്പം മെസിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച്...
26 March 2025 10:56 AM GMTകാനറികള്ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി...
26 March 2025 3:49 AM GMTഏഷ്യന് കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്
25 March 2025 6:37 PM GMTസ്പെയിനിന്റെ ഡേവിഡ് കാറ്റാല കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്
25 March 2025 3:12 PM GMT