Latest News

കൊവിഡ്: മധ്യപ്രദേശ് ജൂണ്‍ ഒന്നു മുതല്‍ ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും

കൊവിഡ്: മധ്യപ്രദേശ് ജൂണ്‍ ഒന്നു മുതല്‍ ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും
X

ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ജൂണ്‍ ഒന്നു മുതല്‍ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം കുറയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ലോക്ക് ഡൗണ്‍ എല്ലാ കാലത്തേക്കും നിലനിര്‍ത്താനാവില്ലെന്നും ഘട്ടം ഘട്ടമായി ലോക്ക് പിന്‍വലിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു താഴെയാണ്. രോഗമുക്തി നിരക്ക് 90 ശതമാനവുമാണ്.

നിലവില്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം 82,000 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 3000 രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേദിവസം 9,000 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

മെയ് 31വരെ കൊറോണ കര്‍ഫ്യൂ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ട് സ്‌പോട്ടുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.

Next Story

RELATED STORIES

Share it