Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,101 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍, ആകെ നിരീക്ഷണത്തിലുള്ളത് 19,889 പേര്‍, 26 പേര്‍ കൂടി രോഗമുക്തരായി

18,363 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,187 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,101 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍, ആകെ നിരീക്ഷണത്തിലുള്ളത് 19,889 പേര്‍, 26 പേര്‍ കൂടി രോഗമുക്തരായി
X

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 1,101 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 19,889 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 339 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 264 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 55 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 13 പേരുമാണ് ചികിത്സയിലുള്ളത്.

18,363 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,187 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 201 പേര്‍

ജില്ലയില്‍ ഇതുവരെ 368 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 201 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഓരോരുത്തരും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 7,006 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 583 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 26 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. എടരിക്കോട് കുറ്റിപ്പാല സ്വദേശി 35 വയസുകാരന്‍, തെന്നല കുറ്റിപ്പാല സ്വദേശി 26 വയസുകാരന്‍, തെന്നല പൂക്കിപ്പറമ്പ് സ്വദേശി 36 വയസുകാരന്‍, കീഴ്പറമ്പ് വാലില്ലാപ്പുഴ സ്വദേശി മൂന്നര വയസുകാരന്‍, വഴിക്കടവ് പൂവ്വത്തിപൊയില്‍ സ്വദേശിനി 22 വയസുകാരി, കല്‍പ്പകഞ്ചേരി മാമ്പ്ര സ്വദേശിനി 65 വയസുകാരി, ചെമ്മാട് കരിമ്പില്‍ സ്വദേശിനി 25 വയസുകാരി, തെന്നല തറയില്‍ സ്വദേശി 41 വയസുകാരന്‍, വേങ്ങര കുറ്റൂര്‍ സ്വദേശി 34 വയസുകാരന്‍, വെട്ടിച്ചിറ സ്വദേശി 31 വയസുകാരന്‍, തുവ്വൂര്‍ ആമപൊയില്‍ സ്വദേശിനി 30 വയസുകാരി, എടക്കര ഉപ്പട സ്വദേശിനി 26 വയസുകാരി, പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി 57 വയസുകാരന്‍, ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി 36 വയസുകാരന്‍, വെട്ടത്തൂര്‍ തോട്ടേക്കാട് സ്വദേശി 57 വയസുകാരന്‍, മാറാക്കര കരേക്കാട് സ്വദേശി 19 വയസുകാരന്‍, ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 31 വയസുകാരി, മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 66 വയസുകാരന്‍, പുഞ്ചപ്പാടം സ്വദേശിനി 23 വയസുകാരി, തിരൂര്‍ മംഗലം സ്വദേശി 65 വയസുകാരന്‍, തിരുന്നാവായ ചേരൂലാല്‍ സ്വദേശി 47 വയസുകാരന്‍, ആതവനാട് മാട്ടുമ്മല്‍ സ്വദേശി 34 വയസുകാരന്‍, ആലങ്കോട് സ്വദേശിനി 45 വയസുകാരി, കുറ്റിപ്പുറം പഴമ്പുറം സ്വദേശി 43 വയസുകാരന്‍, തൃശൂര്‍ പറപ്പൂക്കര സ്വദേശി 39 വയസുകാരന്‍, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

Next Story

RELATED STORIES

Share it