Latest News

ആഡംബരക്കപ്പലിലെ കൊവിഡ് ബാധ; 66 പേരെ ഹോട്ടല്‍ ക്വാറന്റീനിലാക്കി; മറ്റുളളവരുടെ ഫലം ഇന്ന് വൈകീട്ടോടെ

ആഡംബരക്കപ്പലിലെ കൊവിഡ് ബാധ; 66 പേരെ ഹോട്ടല്‍ ക്വാറന്റീനിലാക്കി; മറ്റുളളവരുടെ ഫലം ഇന്ന് വൈകീട്ടോടെ
X

പനാജി: മുംബൈ, ഗോവ കൊര്‍ഡേലിയ ആഡംബരക്കപ്പലില്‍ കൊവിഡ് ബാധിച്ച 66 പേരെയും ഹോട്ടല്‍ ക്വാറന്റീനിലാക്കി. എല്ലാവര്‍ക്കും ബ്രിഹാം മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ കൊവിഡ് ഫെസിലിറ്റിയില്‍ സൗകര്യമൊരുക്കിയെങ്കിലും യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്റീന്‍ തിരഞ്ഞെടുത്തു.

66 പേരെയും മുംബൈയിലെ വിവിധ ഹോട്ടലുകളിലാക്കിയിരിക്കുകയാണ്. ഓരോരുത്തരും സ്വന്തം ചെലവിലാണ് ക്വാറന്റീനിലിരിക്കുന്നത്.

തിങ്കളാഴ്ചയാണ് കപ്പലിലെ യാത്രികരില്‍ ചിലര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

നെഗറ്റീവ് ഫലം ലഭിച്ചവര്‍ കപ്പലില്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ത്തിയായത്. വൈകീട്ട് ഫലം പുറത്തുവിടും.

ഫലം നെഗറ്റീവായാല്‍ അവര്‍ ക്വാറന്റീനില്‍ പാര്‍ക്കേണ്ടിവരും. ആവശ്യമാണെങ്കില്‍ വീട്ടിലേക്കും പോകാം. മുംബൈക്ക് പുറത്തുനിന്നുവര്‍ക്ക് അവരുടെ ഹോംടൗണിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കും. പോസിറ്റീവായവര്‍ മുംബൈയില്‍ ക്വാറന്റീനില്‍ കഴിയണം.

കപ്പലില്‍ 2000ത്തോളം പേരാണ് ഉണ്ടായിരുന്നത്. പുതുവല്‍സപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് കപ്പല്‍ ഗോയിലേക്ക് തിരിച്ചത്.

കൊര്‍ഡേലിയ കപ്പല്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കപ്പല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കപ്പലിലെ 1471 യാത്രക്കാരും 595 ജീവനക്കാരുമാണ് ഉള്ളത്.

Next Story

RELATED STORIES

Share it