- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി
ഒരാഴ്ചയ്ക്കകം നൂറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 മുതല്‍ 40 വരെ വയസ്സുള്ളവരില്‍ കൊവിഡ് ബാധ കൂടിവരുന്നതായി കാണുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. പൊതുയോഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാര്‍ട്ടി സമ്മേളനത്തെ സംബന്ധിച്ച ചോദ്യത്തിന്, അത്യാവശ്യ പരിപാടികള്‍ക്ക് കൊവിഡ് പ്രൊട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കൊവിഡ് കൂടുകയാണ്. ഒരാഴ്ചയ്ക്കകം നൂറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 മുതല്‍ 40 വരെ വയസ്സുള്ളവരില്‍ കൊവിഡ് ബാധ കൂടിവരുന്നതായി കാണുന്നുണ്ട്.
കൂടുതല്‍ പേരില്‍ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണ്. ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാകുന്നുണ്ട്. നിലവിലെ വര്‍ധന പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടുണ്ടാകുന്നതാണെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം ഗൗരവമുള്ളതാണ്. കൂടുല്‍ വര്‍ധന ഇല്ലാതിരിക്കാന്‍ എല്ലാവരും വ്യക്തിപരമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.
RELATED STORIES
രേഷ്മ തിരോധാന കേസ് പതിനഞ്ച് വര്ഷത്തിന് ശേഷം തെളിഞ്ഞു; രേഷ്മയെ കൊന്ന്...
17 May 2025 5:51 AM GMTകോടതികള് വിവരാവകാശ നിയമത്തിന്റെ പരിധിയില് വരുന്നതാണെന്ന് സംസ്ഥാന...
17 May 2025 5:33 AM GMTഇഡി കേസ് ഒഴിവാക്കാന് രണ്ടു കോടി കൈക്കൂലി; രണ്ട് 'ഇഡി ഏജന്റുമാര്'...
17 May 2025 5:20 AM GMTപത്തുലക്ഷം ഗസക്കാരെ ലിബിയയിലേക്ക് മാറ്റാന് ട്രംപ് ഗൂഡാലോചന...
17 May 2025 4:22 AM GMTവ്യൂ പോയിന്റില് നിന്നും കൊക്കയില് വീണ യുവാവിനെ രക്ഷിച്ചു
17 May 2025 4:03 AM GMTബീമാ പള്ളിയില് ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്ഷം
17 May 2025 3:56 AM GMT