Latest News

കൊവിഡ്: ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ വുഹാന്‍ മാംസമാര്‍ക്കറ്റ് സന്ദര്‍ശിച്ചു

കൊവിഡ്: ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ വുഹാന്‍ മാംസമാര്‍ക്കറ്റ് സന്ദര്‍ശിച്ചു
X

വുഹാന്‍: കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘം വുഹാനിലെ മാംസ മാര്‍ക്ക് സന്ദര്‍ശിച്ചു. വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് രോഗം ഉത്ഭവിച്ചതെന്ന ശക്തമായ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. അന്വേഷണ സംഘാഗങ്ങള്‍ മാര്‍ക്കറ്റിലൂടെ നടന്നു നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈറോളജി വിദഗ്ധര്‍, ഭക്ഷ്യതവിദഗ്ധര്‍, പകര്‍ച്ചവ്യാധി വിദഗ്ധന്‍ തുടങ്ങി നിരവധി പേരാണ് സംഘത്തിലുള്ളത്. നിരവധി ചൈനീസ് ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൊവിഡ് 19 മ്യൂസിയത്തിലും സംഘം സന്ദര്‍ശനം നടത്തിയിരുന്നു.

അടുത്ത ദിവസങ്ങളില്‍ ഹുനാനിലെ സിഫുഡ് മാര്‍ക്കറ്റിലും സംഘം സന്ദര്‍ശനം നടത്തുന്നുമെന്ന് ലോകാരോഗ്യ സംഘനടയുടെ ഒഫീഷ്യല്‍ ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ലാബറട്ടറിയും സംഘം സന്ദര്‍ശിക്കും.

കൊവിഡ് വ്യാപനം ഉത്ഭവിച്ചത് വുഹാനിലാണെന്നും ചൈനീസ് അധികൃതര്‍ രോഗവിവരം രഹസ്യമായി വച്ചതുകൊണ്ടാണ് ലോകമാസകലം അത് പരക്കാനിടയാക്കിയതെന്നുമുളള ആരോപണം ശക്തമാണ്. അതുകൊണ്ടുതന്നെ രോഗം ഉത്ഭവിച്ചുവെന്ന് കരുതുന്ന വുഹാനിലേക്ക് ലോകാരോഗ്യസംഘടനയുടെ പ്രതിനിധി സംഘത്തെ ചൈനീസ് അധികൃതര്‍ കടത്തിവിട്ടിരുന്നില്ല.

Next Story

RELATED STORIES

Share it