Latest News

കൊവിഡ്: സഹായവാഗ്ദാനവുമായി സൗദി അറേബ്യയും യുഎസ്സും യുഎഇയും

കൊവിഡ്: സഹായവാഗ്ദാനവുമായി സൗദി അറേബ്യയും യുഎസ്സും യുഎഇയും
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായവാഗ്ദാനവുമായി യുഎസ്സും യുഎഇയും സൗദി അറേബ്യയും. ഇന്ത്യയ്ക്കടുത്ത തങ്ങളുടെ വ്യോമകേന്ദ്രങ്ങള്‍ കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മരുന്നും കയറ്റിയയക്കാന്‍ ഉപയോഗിക്കാന്‍ വാഷിങ്ടണ്‍ നിര്‍ദേശം നല്‍കി. ഓക്‌സിജന്‍ ജനറേറ്ററുകള്‍, കോണ്‍സന്‍ട്രേറ്റുകള്‍, റെംഡെസിവിര്‍ ആന്റി വൈറല്‍ മരുന്നുകള്‍, വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള അംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ ഇതുവഴി കയറ്റിയയക്കും. യുഎഇയും സൗദിയും നിരവധി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ഓക്‌സിജന്‍ ജനറേറ്ററുകളും ഇതോടകം അയച്ചുകഴിഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-യുഎസ് സഹകരണവും അസംകൃത വസുതുക്കളുടെ കയറ്റുമതിയും സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് എമിലി ഹോര്‍ണുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി.

ഇന്ത്യക്ക് ആവശ്യമായ കൊവിഡ് ചികില്‍സാ ഉപകരണങ്ങളും വസ്തുക്കളും മരുന്നും എത്തിക്കാന്‍ അമേരിക്ക മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് ഇരുവരും ചേര്‍ന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ഇതേ സഹകരണം യുഎസ് പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ആവര്‍ത്തിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ മോദിയുടെ നിര്‍ദേശപ്രകാരം വിദേശകാര്യ മന്ത്രി ജയ്ശങ്കറും അജിത് ഡോവലും യുഎസ്സ് യുഎഇയും സൗദിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡോവല്‍ സൗദിയും യുഎഇയുമായി സംസാരിക്കും, ജയ്ശങ്കര്‍ യുഎസ്സുമായും സംസാരിക്കും.

ജയ്ശങ്കര്‍ അതിനു പുറമെ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വാക്‌സിന്‍, റെംഡെസിവിര്‍, വാക്‌സിന്‍ അസംസ്‌കൃതവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയാണ് ചര്‍ച്ചയിലെ മുഖ്യ അജണ്ട.

വലിയ അളവില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ അയക്കാന്‍ യുഎഇ തയ്യാറായിട്ടുണ്ട്. സൗദിയും ഇതേ വാഗ്ദാനം നല്‍കിക്കഴിഞ്ഞു.

യുഎസ്സ്, ഇന്‍ഡൊ പെസഫിക്കിലെ അവരുടെ സൈനികത്താവളം വഴിയാണ് ചരക്കയക്കുക.

പൊതുജനാരോഗ്യവിഭാഗത്തിലെ വിദഗ്ധരെ ഇന്ത്യയെ സഹായിക്കാന്‍ നിയോഗിക്കാനും യുഎസ് ധാരണയായിട്ടുണ്ട്.

Next Story

RELATED STORIES

Share it