- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: പെരുന്നാള്‍ ആഘോഷത്തിനിടയിലും മൃതദേഹം സംസ്‌കരിച്ച് എസ് ഡിപിഐ പ്രവര്‍ത്തകര്‍

തിരൂരങ്ങാടി: നാടെങ്ങും പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കൊവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിച്ച് എസ് ഡിപിഐ പ്രവര്‍ത്തകര്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി ചൂരിയോട് സിദ്ദീഖി(58)ന്റെ മൃതദേഹമാണ് തിരൂരങ്ങാടിയില്‍ നിന്നുള്ള എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖബറടക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് സിദ്ദീഖ് മരണപ്പെട്ടത്. തുടര്‍ന്ന് പ്രോട്ടോകോള്‍ അനുസരിച്ച് മറവ് ചെയ്യാന്‍ ബന്ധുക്കള്‍ തിരുരങ്ങാടിയിലെ എസ് ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഉടന്‍ തന്നെ പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് എസ് ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തിരൂരങ്ങാടി ഡിവിഷന്‍ സെക്രട്ടറി റിയാസ് തിരൂരങ്ങാടി, എസ് ഡിപിഐ തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് ജലീല്‍ ചെമ്മാട്, എആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് മമ്പുറം, പ്രവര്‍ത്തകരായ ഉസ്മാന്‍ തിരൂരങ്ങാടി, റഹീസ് വെളിമുക്ക്, മന്‍സൂര്‍ അലി, അസൈനാര്‍ എന്നിവര്‍ കോഴിക്കോട് പ്രതീക്ഷ വോളന്റിയറും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ നാസര്‍ മയ്യനാട് എന്നിവരുടെ സഹായത്തോടെ ഖബറടക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് തിരൂരങ്ങാടിയിലും കൊണ്ടോട്ടിയിലും കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എസ്ഡിപി ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചിരുന്നു. എസ് ഡി പി ഐ പ്രവര്‍ത്തകരുടെ മാതൃകാപരമായ ചടങ്ങിനെ മണ്ണാര്‍ക്കാട് തച്ചംപാറ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലത്തീഫ്, നൗഷാദ്, മണ്ണാര്‍ക്കാട് സിഐ സജീവന്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് ഉമര്‍ മൗലവി, എസ് ഡി പിഐ മണ്ഡലം കമ്മിറ്റിയംഗം സുബൈര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Covid: SDPI activists cremated the body during the Eid celebrations
RELATED STORIES
മഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
26 July 2025 5:52 PM GMTകനത്ത മഴ; ഉടുമ്പന്ചോലയില് മരം വീണ് തൊഴിലാളി മരിച്ചു
26 July 2025 5:49 PM GMTകണ്ണൂരില് ബോട്ട് മറിഞ്ഞ് മല്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേര്ക്ക്...
26 July 2025 5:44 PM GMTമൂന്നാറില് മണ്ണിടിച്ചില്; നിര്ത്തിയിട്ട ലോറിക്ക് മുകളിലേക്ക്...
26 July 2025 5:36 PM GMTആറളം മേഖലയില് മലവെള്ളപ്പാച്ചില്; 50ലധികം വീടുകളില് വെള്ളം കയറി
26 July 2025 5:27 PM GMTഷിംനയെ ഭര്ത്താവ് നിരന്തരം മര്ദിച്ചിരുന്നു; ആത്മഹത്യ ചെയ്യുന്നതിന്...
26 July 2025 5:14 PM GMT