Latest News

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു: പോസിറ്റിവിറ്റി നിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 6.69 ശതമാനത്തിലേക്ക്

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു: പോസിറ്റിവിറ്റി നിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 6.69 ശതമാനത്തിലേക്ക്
X

ന്യൂഡല്‍ഹി: ഏതാനും മാസമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനം ചുരുങ്ങിവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ 7.15 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് 6.99 ശതമാനത്തിലേക്ക് താഴ്ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് ആകുന്നവരുടെ നിരക്കാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.

നവംബര്‍ 11 മുതല്‍ ഡിസംബര്‍ 1 വരെയുള്ള കാലത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചപ്പോള്‍ അത് 7.15ല്‍ നിന്ന് 6.99ലേക്ക് താഴ്ന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. മാത്രമല്ല, രോഗമുക്തരുടെ എണ്ണം രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കുറവുമാണ്.

ആകെ പോസിറ്റിവ് കേസുകളില്‍ സജീവ രോഗികളുടെ നിരക്ക് 4.60 ശതമാനമാണ്. രാജ്യത്ത് നിലവില്‍ 94,62,810 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 11,349 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി.

രാജ്യത്ത് ഇതുവരെ 88,89,585 പേരാണ് രോഗമുക്തി നേടിയത്. അത് ആകെ രോഗം ബാധിച്ചവരുടെ 93.94 ശതമാനമാണ്. രോഗമുക്തരും സജീവരോഗികളും തമ്മിലുള്ള വ്യത്യാസം നിലവില്‍ 84,53,982 ആണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

Next Story

RELATED STORIES

Share it