Latest News

സംസ്ഥാനത്ത് 50ശതമാനം പേര്‍ക്കും കൊവിഡ് പകര്‍ന്നത് വീടുകളില്‍ നിന്നെന്നു പഠനം

സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്ക് മാത്രമെന്ന് മുഖ്യമന്ത്രി; പൊതു സ്ഥലങ്ങളില്‍ രണ്ട് മാസ്‌ക് നിര്‍ബന്ധം

സംസ്ഥാനത്ത് 50ശതമാനം പേര്‍ക്കും കൊവിഡ് പകര്‍ന്നത് വീടുകളില്‍ നിന്നെന്നു പഠനം
X

തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനം പേര്‍ക്കും കൊവിഡ് രോഗം പകര്‍ന്നത് വീടുകളില്‍ നിന്നാണെന്ന് പഠനം വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആളുകള്‍ കഴിയുന്നത്ര വീടുകളില്‍ കഴിയണം. ഗൃഹസന്ദര്‍ശനം ഒഴിവാക്കണം. വീടുകള്‍ക്കുള്ളില്‍ വായ്ു സഞ്ചാരം ഉറപ്പാക്കണം. മെയ് 15വരെ രോഗനില ഈ നിലയില്‍ തുടരും. നഗരപ്രദേശങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലും രോഗം വ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് നല്‍കാനുള്ള വാക്‌സിനെ സ്‌റ്റോക്ക് ഉള്ളൂ. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചത് 73,38 860 വാക്‌സിന്‍ ഡോസാണ് ലഭിച്ചത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ ഹാജര്‍ നില 25 ശതമാനമാക്കി കുറച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട റിട്ടേണിങ് ഓഫിസര്‍മാര്‍ രണ്ടാഴ്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിക്ടേഴ്‌സ് ചാനല്‍ വഴി കൊവിഡ് കണ്‍സല്‍ട്ടേഷന്‍ നടത്താനും തീരുമാനിച്ചു. 11 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കെടിഡിസിയുമായി ബന്ധപ്പെട്ടു കിടക്കകള്‍ ലഭ്യമാക്കും. 50 ശതമാനം കിടക്കള്‍ മാറ്റിവക്കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it