Latest News

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു: മൂന്നാം ദിവസവും കേസുകള്‍ അയ്യായിരത്തിനു മുകളില്‍

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു: മൂന്നാം ദിവസവും കേസുകള്‍ അയ്യായിരത്തിനു മുകളില്‍
X

മുബൈ: കൊവിഡ് വ്യാപനത്തില്‍ കുറവനുഭവപ്പെട്ടിരുന്ന മഹാരാഷ്ട്രയില്‍ കേസുകള്‍ ഉയരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേസുകള്‍ 5000കടക്കുന്നത്.

ബുധനാഴ്ച 5,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 216 പേര്‍ മരിക്കുകയും ചെയ്തു.

കൊവിഡ് സാമൂഹിക, ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ പാളിച്ചയാണ് കൊവിഡ് വ്യാപനത്തിനു പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനങ്ങള്‍ മാസ്‌ക് വയ്ക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രശസ്തമായ മസിന ആശുപത്രിയിലെ ഡോ. സത്യേന്ദ്ര നാഥ് മെഹ്‌റയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

ആശങ്ക പരത്തിക്കൊണ്ട് ഡെല്‍റ്റ വകഭേദത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ പോകുന്നത് ഇങ്ങനെയാണെങ്കില്‍ മൂന്നാം തരംഗം ഉടന്‍ സംഭവിച്ചേക്കുമെന്നും ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.

പൂനെയില്‍ നിലവില്‍ 12,673 രോഗികളുണ്ട്. താനെ 7,041, സത്താറ 5,400 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 2,07,995 പരിശോധനകള്‍ നടത്തി.

Next Story

RELATED STORIES

Share it