- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ ആഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ജനുവരി 15ഓടെ ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,000-25,000ത്തോളമാവുമെന്ന് ഡല്‍ഹി ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കര്‍ഫ്യൂ പ്രഖ്യാപനമുണ്ടായത്.
ഇപ്പോഴത്തെ രീതിയില്‍ കാര്യങ്ങള്‍ പോവുകയാണെങ്കില്‍ ജനുവരി എട്ടാം തിയ്യതിയോടെ പ്രതിദിന രോഗബാധ 8-9000 ആവും. ജനുവരി 15ഓടെ അത് 20-25000ത്തിലേക്കും ഉയരും.
ബ്രിട്ടനില്‍ ഒമിക്രോണ്‍ മരണങ്ങള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇതിനെ ഗൗരവത്തിലെടുക്കാതിരിക്കരുത്. എയിംസിലെ ആശുപത്രിപ്രവേശം വര്‍ധിക്കുകയാണ്. ജാഗ്രത ആവശ്യപ്പെടുന്ന സമയമാണ് ഇത്- റിപോര്‍ട്ട് പറയുന്നു.
ഡല്‍റ്റയും ഒമിക്രോണും രാജ്യത്ത് ഒരു പോലെ വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയിംസില്‍ 50ഓളം പേരെ ആശുപത്രിയിലെത്തിച്ചു.
ഓരോ 100 പരിശോധനയിലും 6.64 ശതമാനം കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കവിഞ്ഞ വര്‍ഷം മെയ്യിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 4,099 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തിനുള്ളില്‍ 10,000 പുതിയ കേസുകളെങ്കിലും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി കെജ്രിവാളിനും കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
RELATED STORIES
ചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMTഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
26 Jun 2025 10:30 AM GMTസംസ്ഥാന പോലിസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി ...
26 Jun 2025 10:14 AM GMTവി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
26 Jun 2025 7:07 AM GMTഭാരതാംബ ചിത്ര വിവാദം; ഗവര്‍ണര്‍ക്ക് കത്ത് നല്കി മുഖ്യമന്ത്രി
26 Jun 2025 6:43 AM GMT'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി...
26 Jun 2025 6:14 AM GMT