Latest News

തൃശൂര്‍ ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്, 242 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്, 242 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 242 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,271 ആണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,46,430 ആണ്. 5,40,544 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

6,190 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,171 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,785 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 1234 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 37,70,187 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.20% ആണ്.

ജില്ലയില്‍ ഇതുവരെ 42,08,945 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,51,351 പേര്‍ ഒരു ഡോസ് വാക്‌സിനും, 18,57,594 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

Next Story

RELATED STORIES

Share it