Latest News

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.47 ലക്ഷം പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 13 ശതമാനം

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.47 ലക്ഷം പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 13 ശതമാനം
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.50 ലക്ഷമായി വര്‍ധിച്ചു. മൂന്നാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.60 കോടിയായി. ഒമിക്രോണ്‍ 5,488 പേര്‍ക്ക് സ്ഥിരീകരിച്ചു. 28 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുള്ളത്.

ആകെ രോഗബാധിതരുടെ 3.08 ശതമാനം സജീവ രോഗികളാണ് രാജ്യത്തുള്ളത്. കൊവിഡ് രോഗമുക്തി നിരക്ക് 95.59 ശതമാനമായി ചുരുങ്ങി.

രാജ്യത്തെ പ്രതിദിന രോഗബാധ 13.11 ശതമാനമായിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10.80 ശതമാനം. ഇതുവരെ വിതരണം ചെയ്ത കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 154.61 കോടിയായി.

മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനം. കഴിഞ്ഞ ദിവസം മാത്രം 46,723 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം കൊണ്ട് 27 ശതമാനത്തിന്റെ വര്‍ധന. ഇന്നലെ 86 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,367 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 27,561 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൊട്ടു മുന്‍ ദിവസത്തേക്കാള്‍ 29 ശതമാനം വര്‍ധന. പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി. ഏഴ് മാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് ഇത്.

Next Story

RELATED STORIES

Share it