Latest News

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്ന് കൂടി

കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലേക്കയക്കാന്‍ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്ന് കൂടി
X

തിരുവനനന്തപുരം: 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്നു കൂടി.കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലേക്കയക്കാന്‍ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 58,009 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 12,106 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 45,903 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു.15 മുതല്‍ 17 വരെ പ്രായമുള്ള 5249 കുട്ടികള്‍ ആദ്യ ഡോസും 6857 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 35,887 കുട്ടികള്‍ ആദ്യ ഡോസും 10,016 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ഇന്നലെ 1440 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 801 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 350 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 289 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്.15 മുതല്‍ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 54 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 48 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 13 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it