Latest News

കൊവിഡ് വാക്‌സിന്‍: ഇന്ത്യയുടെ പങ്കാളിത്തം തേടുമെന്ന് റഷ്യ

പ്രതിരോധ വാക്‌സിന്റെ കണ്ടുപിടിത്തത്തിനു ശേഷം വന്‍തോതില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ റഷ്യ ഒരുങ്ങുകയാണ്.

കൊവിഡ് വാക്‌സിന്‍: ഇന്ത്യയുടെ പങ്കാളിത്തം തേടുമെന്ന് റഷ്യ
X

മോസ്‌കോ: കൊവിഡ് 19 പ്രതിരോധ വാക്‌സിനായ സ്ഫുട്‌നിക് V വന്‍തോതില്‍ ഉള്‍പ്പാദിപ്പിക്കുന്നതിന് ഇന്ത്യയുടെ പങ്കാളിത്തം തേടുമെന്ന് റഷ്യ. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ സിഇഒയും ലോകത്തെ പ്രഥമ കൊവിഡ് വാക്‌സിന്റെ കണ്ടുപിടിത്തത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ സ്ഥാപന മേധാവിയുമായ കിറില്‍ ദിമിത്രീവ് ആണ് ഇന്ത്യയുമായി യോജിക്കാനുള്ള താല്‍പര്യം വ്യക്തമാക്കിയത്.

'അവര്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പ്രാപ്തരാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഇന്ത്യയുമായുള്ള പങ്കാളിത്തം ഞങ്ങളുടെ ആവശ്യം നിറവേറ്റാന്‍ ഞങ്ങളെ പ്രാപ്തരാക്കുമെന്ന് പറയേണ്ടത് വളരെ പ്രധാനമാണ്,'' അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിന്റെ കണ്ടുപിടിത്തത്തിനു ശേഷം വന്‍തോതില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ റഷ്യ ഒരുങ്ങുകയാണ്. ഒക്ടോബറോടെ നാട്ടുകാര്‍ക്കായി മാസ് ഇമ്യൂണൈസേഷന്‍ ക്യാംപുകള്‍ ആരംഭിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it