Latest News

കൊവിഡ് വാക്‌സിന്‍: കര്‍ണാടക സര്‍ക്കാര്‍ 400 കോടി അനുവദിച്ചു

കൊവിഡ് വാക്‌സിന്‍: കര്‍ണാടക സര്‍ക്കാര്‍ 400 കോടി അനുവദിച്ചു
X

ബംഗളൂരു: കൊവിഡ് വാക്‌സിന്റെ 10 ദശലക്ഷം ഡോസ് വാങ്ങുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ 400 കോടി രൂപ വകയിരുത്തി. മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ 18 തികഞ്ഞ എല്ലാവരോടും വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മെയ് ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങാനാണ് പദ്ധതി.

''കര്‍ണാടക ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനായി 400 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മെയ് ഒന്നു മുതല്‍ 18-44 വയസ്സിനിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങും. 18 വയസ്സ് തികഞ്ഞവരോട് വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- യദ്യൂരപ്പ ട്വീറ്റ് ചെയ്തു.

ഏപ്രില്‍ 19ാം തിയ്യതിയാണ് കേന്ദ്ര സര്‍ക്കാര്‍ 18 വയസ്സു തികഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകളോടും സ്വകാര്യ സ്ഥാപനങ്ങളോയും നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്ത് വാക്‌സിന്‍ വാങ്ങാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 16ാം തിയ്യതിയാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

Next Story

RELATED STORIES

Share it