Latest News

പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു; നാല് പശുക്കളുടെ നില ഗുരുതരം

പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു; നാല് പശുക്കളുടെ നില ഗുരുതരം
X

കണ്ണൂര്‍: പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു. പയ്യന്നൂര്‍ സ്വദേശിയായ അനിലിന്റെ പത്തോളം പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ നാലുപശുക്കളുടെ നില ഗുരുതരമാണ്. പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറു കഴിച്ചതിന് പിന്നാലെയാണ് പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ചോറ് കഴിച്ച പത്ത് പശുക്കളില്‍ നാലെണ്ണം കിടാവുകളായിരുന്നു. ഇവയില്‍ ഒരെണ്ണമാണ് ചത്തതെന്നാണ് വിവരം.

രണ്ടുദിവസം മുമ്പാണ് ക്ഷേത്രത്തില്‍ അന്നദാനം നടന്നത്. ഇവിടെ ബാക്കി വന്ന ഭക്ഷണം അനില്‍ വീട്ടില്‍ കൊണ്ടുപോയി പശുക്കള്‍ക്ക് നല്‍കുകയായിരുന്നു. പശുക്കള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതോടെ സമീപത്തെ വെറ്റിനറി ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാരെത്തി ചികില്‍സിച്ച് മടങ്ങി. പിന്നീടാണ് പശുക്കളുടെ നില വഷളായത്. ചോറ് പഴകിയതാവാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Next Story

RELATED STORIES

Share it