Latest News

മന്ത്രി റിയാസിന്റെ പരിപാടിയില്‍ പങ്കെടുക്കണം; ഇല്ലെങ്കില്‍ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സിപിഐ മെംബറുടെ മുന്നറിയിപ്പ് സന്ദേശം പുറത്ത്

മന്ത്രി റിയാസിന്റെ പരിപാടിയില്‍ പങ്കെടുക്കണം; ഇല്ലെങ്കില്‍ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സിപിഐ മെംബറുടെ മുന്നറിയിപ്പ് സന്ദേശം പുറത്ത്
X

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് സിപിഐ വാര്‍ഡ് മെംബറുടെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്തിലെ വാര്‍ഡ് മെംബറായ എ എസ് ഷീജയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഭീഷണി മുഴക്കിയത്. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴയീടാക്കുമെന്നായിരുന്നു ഭീഷണി. ''പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി ആര്‍ അനില്‍ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാര്‍ഡിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്‌ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്ക് പഴകുറ്റി പാലത്തില്‍ എത്തിച്ചേരുക. വരാത്തവരില്‍നിന്നു നൂറുരൂപ പിഴ ഈടാക്കുന്നതാണ്''- എന്നാണ് ഷീജ വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

Next Story

RELATED STORIES

Share it